ആലപ്പുഴയിൽ നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം.. സുഹൃത്തിന്….

ആലപ്പുഴ: ചേർത്തല തണ്ണീർമുക്കത്ത് നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. തണ്ണീർമുക്കം സ്വദേശി മനുസിബി (24) ആണ് മരിച്ചത്. അപകടത്തിൽ മനുവിനൊപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. തണ്ണീർമുക്കം സ്വദേശി അലൻ കുഞ്ഞുമോനാണ് പരിക്കേറ്റത്. അലൻ ആശുപത്രിയിൽ ചികിത്സയിലാണ്.ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും തെറിച്ചുവീണു. മനുസിബി മരണത്തിന് കീഴടങ്ങുകയും സുഹൃത്തിന് ​ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു.

Related Articles

Back to top button