ബിഹാർ: വോട്ടെടുപ്പിനിടെ ഉപമുഖ്യമന്ത്രിയെ തടഞ്ഞ് പ്രതിഷേധം, ചെരിപ്പും ചാണകവുമെറിഞ്ഞു…

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട പോളിങ്ങ് പുരോഗമിക്കുന്നതിനിടെ ബിഹാറിൽ ഉപമുഖ്യമന്ത്രിയെ റോഡിൽ തടഞ്ഞ് പ്രതിഷേധം. ബിഹാർ ഉപ മുഖ്യമന്ത്രി വിജയ് സിൻഹ ജനവിധി തേടുന്ന ലഖിസാരായ് മണ്ഡലത്തിൽ വച്ചായിരുന്നു അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്. വാഹന വ്യൂഹം തടഞ്ഞായിരുന്നു ആൾക്കൂട്ട പ്രതിഷേധം. സിൻഹയ്‌ക്കെതിരെ മൂർദാബാദ് മുദ്രാവാക്യം ഉയർത്തിയ പ്രതിഷേധക്കാർ ചെരിപ്പും ചാണകവും, കല്ലും വലിച്ചെറിഞ്ഞതായും റിപ്പോർട്ടുകൾ പറയുന്നു.

Related Articles

Back to top button