ഷോക്കിംഗ്, ഞെട്ടിത്തരിച്ച് ആരാധകർ.. ബിഗ് ബോസില്‍ നിന്ന് ആ കരുത്തുറ്റ താരം പുറത്ത്…
ബിഗ് ബോസ് മലയാളം ഷോ സീസണ്‍ ഏഴില്‍ നിന്ന് ഒരു മത്സരാര്‍ഥി കൂടി പുറത്തിറങ്ങിയിരിക്കുന്നു . ഇത്തവണ അപ്പാനി ശരത് ആണ് പുറത്തായിരിക്കുന്നത്. അഞ്ചാമത്തെ മത്സരാര്‍ഥിയാണ് എവിക്ഷനിലൂടെ മലയാളം ബിഗ് ബോസ് ഹൗസില്‍ നിന്ന് പടിയിറങ്ങിയിരിക്കുന്നത്. പുലിക്കളിയുടെ മാസ്ക് ധരിച്ച് ആടാൻ നോമിനേഷനില്‍ ഉള്‍പ്പെട്ടവരോട് ബിഗ് ബോസ് നിര്‍ദ്ദേശിക്കുകയായിരുന്നു. ഒരു വേട്ടക്കാരൻ വരുമെന്നും അയാള്‍ എവിക്റ്റായ മത്സാര്‍ഥിയെയും കൊണ്ട് പുറത്തുപോകുമെന്നായിരുന്നു ബിഗ് ബോസ് വ്യക്തമാക്കിയത്. അങ്ങനെ അപ്പാനി ശരത്തിനെയാണ് വേട്ടക്കാരൻ വീടിനു പുറത്തേയ്‍ക്ക് കൊണ്ടുപോയത്. നേരത്തെ മുൻഷി രഞ്‍ജിത്ത്, ആര്‍ജെ ബിൻസി, കലാഭവൻ സരിഗ, കെ ബി ശാരിക എന്നിവരാണ് മത്സരത്തില്‍ നിന്ന് പുറത്തായത്.
ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം പതിപ്പില്‍ മത്സരാര്‍ഥിയായി എത്തിയ അപ്പാനി ശരത് ഇത്തവണ പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളാകും എന്നായിരുന്നു തുടക്കത്തിലേയുള്ള വിലയിരുത്തല്‍. അതിനാല്‍ ഇന്ന് ശരത് പുറത്തായത് ബിഗ് ബോസിലെ മത്സരാര്‍ഥികളെയും ഞെട്ടിപ്പിക്കുന്നതായി.