സര്‍പ്രൈസ്, ബിഗ് ബോസില്‍ രണ്ട് അപ്രതീക്ഷിത അതിഥികള്‍.. ആരൊക്കെയെന്നോ?…
ബിഗ് ബോസ് കടുത്ത മത്സരങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന വേദിയാണ്. ഓരോ മത്സരാര്‍ഥിയും തങ്ങളുടെ പ്രകടനത്തിന്റെ പരാമവധി പുറത്തെടുത്ത് ഒന്നാമതെത്താൻ ശ്രമിക്കുന്ന വേദി. എന്നാല്‍ ആ മത്സരങ്ങള്‍ക്കിടയിലും മനോഹരമായ ചില മുഹൂര്‍ത്തങ്ങള്‍ ഉണ്ടാകാറുണ്ട്. ഇന്നും അത്തരം ഒരു മുഹൂര്‍ത്തമുണ്ടായി.
ബിഗ് ബോസ് വീട്ടുകാരും ഓണത്തെ വരവേല്‍ക്കുകയാണ് എന്നാണ് ആദ്യം പ്രഖ്യാപനമുണ്ടായത്. തുടര്‍ന്ന് ഗാര്‍ഡൻ ഏരിയയില്‍ പൂക്കളവും കാണപ്പെട്ടു. അതിനു ശേഷമാണ് രണ്ട് അതിഥികള്‍ വീട്ടിലേക്ക് എത്തിയത്. നടിയും ഗായികയുമായ രമ്യാ നമ്പീശനും സംഗീത സംവിധായകൻ ജസ്റ്റിൻ വര്‍ഗീസുമാണ് വീട്ടിലേക്ക് എത്തിയത്.
തുടര്‍ന്ന് കുടുംബാംഗങ്ങളോട് ഓണം ഓര്‍മകള്‍ പങ്കുവയ്‍ക്കാനും ബിഗ് ബോസ് ആവശ്യപ്പെട്ടു. ഏറ്റവും മികച്ച ഓണം ഓര്‍മകള്‍ പറയുന്ന ആളെ തെരഞ്ഞെടുക്കാൻ രമ്യാ നമ്പീശനോടും ജസ്റ്റിൻ വര്‍ഗീസിനോടും ആവശ്യപ്പെട്ടു. മികച്ച ഓണം ഓര്‍മ പറഞ്ഞതായി റെന ഫാത്തിമയെയാണ് രമ്യാ നമ്പീശനും ജസ്റ്റിൻ വര്‍ഗീസും തെരഞ്ഞെടുത്തത്.