ബിഗ് ബോസ് താരം സിജോ വിവാഹിതനായി… പൂവണിഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രണയം…
ബിഗ് ബോസ് മലയാളം സീസൺ ആറ് മത്സരാർത്ഥിയായിരുന്ന സിജോ വിവാഹിതനായി. ലിനുവാണ് വധു. കഴിഞ്ഞ അഞ്ച് വർഷമായുള്ള പ്രണയമാണ് ഇന്ന് വിവാഹത്തിൽ എത്തിയിരിക്കുന്നത്. അടുത്ത ബന്ധുക്കൾ പങ്കെടുന്ന വിവാഹത്തിൽ ബിഗ് ബോസ് താരങ്ങളിൽ ഭൂരിഭാഗം പേരും പങ്കെടുത്തിരുന്നു. വിവാഹത്തിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയ ശേഷമായിരുന്നു പ്രണയത്തെ കുറിച്ച് സിജോ തുറന്നു പറഞ്ഞത്. പകുതിയ്ക്ക് വച്ച് ഷോയില്‍ നിന്നും പുറത്താകേണ്ടി വന്ന സിജോയെ സ്വീകരിക്കാല്‍ ലിനു വന്നിരുന്നു. “അമ്മ പറഞ്ഞത് ആരെയും കാണിക്കല്ലേ കാണിക്കല്ലേ എന്നാണ്. ഒളിപ്പിച്ച് വയ്ക്കണം എന്നാണ്. അയ്യോ ലീക്കായി ലീക്കായി. എന്റെ സർപ്രൈസ് ലീക്കായി. ഞങ്ങൾ വളരെ രഹസ്യമായി മുന്നോട്ട് പോകുക ആയിരുന്നു. സെപ്റ്റംബർ ആകുമ്പോൾ എല്ലാവരോടും പറഞ്ഞ് കല്യാണം കഴിക്കാമെന്ന് തീരുമാനിച്ചിരുന്നതാണ്”, എന്നായിരുന്നു അന്ന് സിജോ പറഞ്ഞത്. ഞങ്ങൾ അഞ്ച് വർഷത്തെ പ്രണയം ആണ്. ഈ വർഷം തന്നെ വിവാഹം ഉണ്ടാകുമെന്നും ലിനു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.