വിവാഹം ഉണ്ടാവുമെന്ന് പറഞ്ഞത് ശരിയായി!.. ഷിയാസ് കരീം വിവാഹിതനാവുന്നു…
മോഡലും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിന് വലിയ ആരാധക പിന്‍ബലമാണുള്ളത്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഇന്റര്‍നാഷണല്‍ ലെവലില്‍ മത്സരിച്ചിട്ടുണ്ടെങ്കിലും മലയാളത്തിലെ ടെലിവിഷന്‍ പരിപാടികളിലൂടെയാണ് ഷിയാസ് മലയാളികൾക്ക് സുപരിചിതനാവുന്നത്.അഭിനയവും മോഡലിംഗുമൊക്കെയായി സജീവമായ ഷിയാസ് കരീം വിവാഹിതനാകുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത് . ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ സേവ് ദി ഡേറ്റ് ചിത്രങ്ങൾ ഷിയാസ് പങ്കുവെച്ചു .
ഭാര്യയാകാന്‍ പോകുന്ന കുട്ടിയെ പ്രണയാതുരമായ രീതിയില്‍ ചേര്‍ത്ത് പിടിച്ചുള്ള റൊമാന്റിക് ചിത്രമാണ് ഷിയാസ് പങ്കുവെച്ചത്. വിവാഹം നവംബര്‍ 25 ന് നടക്കും എന്ന് മാത്രമാണ് ചിത്രത്തിലുള്ളത്. എന്നാല്‍ പെണ്‍കുട്ടിയുടെ പേരോ മറ്റ് വിവരങ്ങളോ താരം സൂചിപ്പിച്ചിട്ടില്ല.കഴിഞ്ഞ വര്‍ഷമാണ് ഷിയാസ് വിവാഹിതനാവാന്‍ ഒരുങ്ങിയത്. ദുബായില്‍ വച്ച് പെണ്‍കുട്ടിയുമായിട്ടുള്ള വിവാഹനിശ്ചയവും നടത്തി. എന്നാല്‍ വളരെ പെട്ടെന്ന് ഈ ബന്ധം നടക്കാതെ പോവുകയായിരുന്നു.