വര്‍ക്കല എസ്എന്‍ കോളേജില്‍ കെഎസ്‌യുവിന് വമ്പന്‍ വിജയം…

തിരുവനന്തപുരം: വര്‍ക്കല എസ്എന്‍ കോളേജില്‍ കെഎസ്‌യുവിന് വമ്പന്‍ വിജയം.ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് കോളേജിൽ കെഎസ്‌യു തിരഞ്ഞെടുപ്പ് നടന്നത് .എന്നാൽ മുഴുവന്‍ സീറ്റുകളിലും കെഎസ്‌യുവാണ് വിജയിച്ചത്.
സംഘര്‍ഷ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. ഇതിനെ തുടര്‍ന്ന് കെഎസ്‌യു കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഹൈക്കോടതി ജനുവരി അഞ്ചിന് തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിടുകയായിരുന്നു. തുടര്‍ച്ചയായി മൂന്നാം തവണയാണ് കെഎസ്‌യു കോളേജില്‍ വിജയിച്ചത്.




