വനിതാ സംവരണത്തിൽ വൻ മാറ്റം… സീറ്റുകൾ 50 ശതമാനമായി വർദ്ധിക്കും… ഖാർഗെയ്ക്ക് കത്തയച്ച് കിരൺ റിജിജു

വനിതാ സംവരണ ഭേദഗതി ബില്ലിനെ പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിച്ച് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കേന്ദ്രമന്ത്രി കിരൺ റിജിജു കത്തയച്ചു. രാജ്യത്തെ പെൺമക്കൾക്ക് നൽകിയ ഉറപ്പ് നടപ്പാക്കുന്നതിനായി ‘നാരീശക്തി’ക്കായി ഒന്നിച്ചുനിൽക്കാമെന്ന് മന്ത്രി കത്തിൽ ആഹ്വാനം ചെയ്തു. 2029-ഓടെ സംവരണത്തിന്റെ ഗുണഫലം ഉറപ്പാക്കുകയാണ് ലക്ഷ്യം.

ലോക്സഭയിലും നിയമസഭകളിലും വനിതാ സീറ്റുകളുടെ എണ്ണം 50 ശതമാനമായി ഉയർത്തുന്നതിനുള്ള കരട് ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 2011-ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡല പുനർനിർണ്ണയം നടത്തുന്നതിനുള്ള ഡീലിമിറ്റേഷൻ ബില്ലിനും മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. ഇതിലൂടെ ലോക്സഭയിലെ ആകെ അംഗങ്ങളുടെ എണ്ണത്തിലും 50 ശതമാനം വർദ്ധനവുണ്ടാകും. ഏപ്രിൽ 16-ന് ചേരുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ഈ സുപ്രധാന ബില്ലുകൾ അവതരിപ്പിക്കും. നടപടിക്രമങ്ങളുടെ പേരിൽ ബില്ല് നടപ്പിലാക്കുന്നത് വൈകിക്കുന്നത് നീതിനിഷേധമാണെന്ന് കിരൺ റിജിജു ചൂണ്ടിക്കാട്ടി.

Related Articles

Back to top button