ബിഗ് ബോസ് അവതാരക സ്ഥാനം താരങ്ങൾക്ക് മടുത്തുവോ…അവതാരക സ്ഥാനത്ത് നിന്ന് പിന്മാറ്റം പ്രഖ്യാപിച്ച് ഈ താരവും…
ബിഗ് ബോസ് തമിഴില്‍ നിന്ന് കമല്‍ ഹാസന്‍ ഇടവേള പ്രഖ്യാപിച്ചത് സമീപകാലത്ത് ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഈയിടെ ആരംഭിച്ച തമിഴ് ബിഗ് ബോസ് എട്ടാം സീസണില്‍ വിജയ് സേതുപതിയാണ് അവതാരകന്‍. കമല്‍ താല്‍ക്കാലിക ഇടവേളയാണ് ബിഗ് ബോസില്‍ നിന്ന് എടുത്തിരിക്കുന്നതെങ്കില്‍ മറ്റൊരു ഭാഷയില്‍ ഒരു താരം ബിഗ് ബോസിനോട് എന്നേക്കുമായി വിടപറയുകയാണ്. കന്നഡ ബിഗ് ബോസിലാണ് അത്.
കന്നഡ ബിഗ് ബോസിന്‍റെ അവതാരകന്‍ കിച്ച സുദീപ് ആണ് ഷോയില്‍ നിന്നുള്ള പിന്മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോള്‍ പുരോഗമിക്കുന്ന 11-ാം സീസണ്‍ ആയിരിക്കും ബിഗ് ബോസിലെ തന്‍റെ അവസാന സീസണ്‍ എന്നാണ് കിച്ച സുദീപ് അറിയിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 29 നാണ് കന്നഡ ബിഗ് ബോസ് സീസണ്‍ 11 ആരംഭിച്ചത്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ബിഗ് ബോസില്‍ നിന്നുള്ള വിടവാങ്ങല്‍ അറിയിച്ചിരിക്കുന്നത്.




