വീടിന്റെ മുകളില്‍ നിന്ന് വീണു.. മുന്‍ ആഭ്യന്തര മന്ത്രിയുടെ മകള്‍ക്ക് ദാരുണാന്ത്യം…
വീടിന്റെ മുകളില്‍ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം. അസം മുന്‍ ആഭ്യന്ത മന്ത്രി ഭൃഗു കുമാര്‍ ഫുകാന്റെ മകള്‍ ഉപാസ ഫുകാന്‍ ആണ് മരിച്ചത്.ഗുവാഹത്തി ഖര്‍ഗുലിയിലെ രണ്ടുനില കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് ഉപാസ താഴെ വീണത്. മൃതദേഹം ജിഎംസി ആശുപത്രിയിലേക്ക് മാറ്റി.
ഭൃഗു കുമാര്‍ ഫുകാന്റെ ഏക മകളായിരുന്നു ഉപാസ. കാല്‍വഴുതി വീണതാണോ ആത്മഹത്യയാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.