ഭാരതാംബ എന്നത് രാഷ്ട്രീയ പാർട്ടിയുടെ ആശയമല്ല…ഐക്യത്തിൻ്റെ പ്രതീകമെന്ന് ഗവർണർ…

കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഔദ്യോഗിക പരിപാടികളിൽ വെക്കുന്നതിനെ ചൊല്ലിയുള്ള തർക്കം പുതിയ തലത്തിലേക്ക്. ഇത് ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി നൽകിയ കത്തിന് ഗവർണർ മറുപടി നൽകി. ഭാരതാംബ എന്നത് രാഷ്ട്രീയ പാർട്ടിയുടെ ആശയമല്ലെന്ന് ഗവർണർ കത്തിൽ ചൂണ്ടിക്കാട്ടി. രാജ്‌ഭവനിൽ നിന്ന് മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയത് ഭരണഘടനാ തലവനെ അപമാനിക്കുന്നതായിരുന്നു എന്ന് ഗവർണർ കത്തിൽ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ മന്ത്രിയുടെ ബഹിഷ്‌ക്കരണം പ്രോട്ടോക്കോൾ ലംഘനമെന്നാണ് വിമർശനം. ഭാരതാംബ ദേശീയ ഐക്യത്തിൻ്റെ ഭാഗമാണ്. സ്വാതന്ത്ര്യത്തിൻ്റെ പ്രതീക്ഷയിൽ നിന്നുയർന്ന പ്രതീകമാണിതെന്നും ജാതിക്കും രാഷ്ട്രീയത്തിനും അതീതമെന്നും ഗവർണർ ന്യായീകരിക്കുന്നു.

Related Articles

Back to top button