എൻഎസ്എസ് ചടങ്ങിൽ ഭാരതാംബ വിവാദം….ആർഎസ്എസ് നേതാവിനെ ഇറക്കി വിട്ടു….

മാളയിൽ എൻഎസ്എസ് സംഘടിപ്പിച്ച യോഗ ദിന പരിപാടിയിൽ ഭാരതാംബ വിവാദം.അന്താരാഷ്ട്ര യോഗ ദിനത്തിൽ മന്നത്ത് പത്മനാഭനുമൊപ്പം കാവി പുതച്ച ഭാരതാംമ്പ ചിത്രം വച്ചതാണ് അംഗങ്ങളെ ചൊടിപ്പിച്ചത്.മാള കുഴൂരിൽ 2143 ആം നമ്പർ തിരുമുക്കുളം കരയോഗം സംഘടിപ്പിച്ച പരിപാടിയിലാണ് പ്രശ്നമുണ്ടായത്.ആർ.എസ്.എസ് നേതാവിനെ പരിപാടിയിൽ നിന്നും ഇറക്കി വിട്ടു

പരിപാടി കരയോഗ അംഗങ്ങൾ തടഞ്ഞു, ദേശീയ പതാകയേന്തിയ ഭാരാതാംമ്പയുടെ ചിത്രമാണ് വയ്ക്കേണ്ടത് എന്ന് ആവശ്യപ്പെട്ടാണ് തടഞ്ഞത്.തുടർന്ന് പോലീസ് എത്തി പരിപാടി നിർത്തി.കരയോഗത്തെ ആര്‍എസ്എസിന്‍റേയും ബി ജെ പി യുടെയും വർഗീയ രാഷ്ട്രിയം പ്രചരിപ്പിക്കുന്നതിന് ഉപയോഗിക്കരുത് എന്നും കരയോഗ കമ്മറ്റി പിരിച്ചു വിടണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് ഇന്നലെയാണ് പരിപാടി സംഘടിപ്പിച്ചത്

Related Articles

Back to top button