സുഹൃത്തുക്കൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ബെയ്ലിൻ ദാസ്.. നാളെ കോടതിയിൽ…
അഭിഭാഷകയെ ക്രൂരമായി അടിച്ച് പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതി ബെയ്ലിൻ ദാസ് സുഹൃത്തുക്കൾക്ക് മുൻപിൽ പൊട്ടിക്കരഞ്ഞു. അറസ്റ്റിന് ശേഷം വഞ്ചിയൂർ സ്റ്റേഷനിൽ നിന്ന് വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് ബെയ്ലിൻ കരഞ്ഞത്. ക്രൂരമായ മർദ്ദനത്തിനിരയായ അഭിഭാഷകയെ കുറ്റപ്പെടുത്തിയാണ് അപ്പോഴും ബെയ്ലിൻ ദാസ് സംസാരിച്ചത്.
അഭിഭാഷക പ്രകോപിപ്പിച്ചെന്നും അപ്പോഴാണ് തിരിച്ചടിച്ചതെന്നുമാണ് വാദം. അതിനിടെ മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കെ പ്രതിയെ അറസ്റ്റ് ചെയ്തതിൽ സന്തോഷമുണ്ടെന്ന് അഭിഭാഷക ശ്യാമിലി പ്രതികരിച്ചു.