കരുതിയിരിക്കുക, അക്കൗണ്ട് കാലിയാകും…പുതിയ സൈബര്‍ തട്ടിപ്പ്…
വാട്സാപ് സ്ക്രീന്‍ മിററിങ് ഫ്രോഡ്’ എന്നറിയപ്പെടുന്ന തട്ടിപ്പിലൂടെ ആളുകളുടെ ബാങ്ക് അക്കൗണ്ടുകള്‍ കാലിയാക്കുകയും സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്യുന്ന പുതിയ രീതിയിലുള്ള സൈബര്‍ തട്ടിപ്പ് വ്യാപകമാകുന്നു. ഈ തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ വളരെ എളുപ്പമാണെങ്കിലും, ഇതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നതാണ് പ്രധാന പ്രശ്നം.
എന്താണ് വാട്സാപ് സ്ക്രീന്‍ മിററിങ് ഫ്രോഡ്?
തട്ടിപ്പുകാര്‍ വാട്സാപ്പിലൂടെ സ്ക്രീന്‍ ഷെയറിങ് ചെയ്യാന്‍ ആവശ്യപ്പെടുകയും അതുവഴി ബാങ്ക് വിവരങ്ങള്‍, പാസ്വേഡുകള്, ഒടിപി, സ്വകാര്യ സന്ദേശങ്ങള്‍ തുടങ്ങിയവ ചോര്‍ത്തുകയും ചെയ്യുന്നതാണ് ഈ തട്ടിപ്പ്.



