സർക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധം…നാളെ ഈ ജില്ലയിൽ ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർ പണിമുടക്കും

എറണാകുളം ജില്ലയിലെ ബെവ്കോയിൽ നാളെ, ഐഎൻടിയുസി, എഐടിയുസി സംഘടനകൾ പണി മുടക്കുന്നു. നാളെ രാവിലെ 10.30 മുതൽ തൃപ്പൂണിത്തുറ പേട്ട വെയർഹൗസിൻ്റെ മുന്നിൽ ധർണ നടത്താൻ തീരുമാനിച്ചു. ധർണയുടെ ഉദ്ഘാടനം ഐഎൻടിയുസി ജില്ലാ പ്രസിഡൻ്റ് കെ കെ ഇബ്രാഹിംകൂട്ടി നിർവഹിക്കും. ജില്ലാ, സംസ്ഥാന നേതാക്കൾ ഇതിൽ പങ്കെടുക്കുമെന്ന് സംയുക്ത സമരസമിതി ചെയർമാൻ കെ പി ജോഷി അറിയിച്ചു.

ജീവനക്കാരുടെ അലവൻസുകൾ വെട്ടിക്കുറച്ച സർക്കാരിന്റെ നടപടിക്കെതിരെയാണ് പ്രതിഷേധം. താഴെ പറയുന്ന ആവശ്യങ്ങൾ പരിഗണിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ജീവനക്കാരുടെ ആവശ്യങ്ങൾ:

  • അധിക അലവൻസുകൾ 600 രൂപയായി ഉയർത്തുക.
  • കാലിക്കുപ്പികൾ തിരികെ വാങ്ങിക്കുന്ന നടപടികൾ അവസാനിപ്പിക്കുക.
  • പതിനൊന്ന് മണിക്കൂറിലധികം ജോലി ചെയ്യുന്ന ജീവനക്കാരെ അന്യായമായി സ്ഥലംമാറ്റുന്നത് അവസാനിപ്പിക്കുക.
  • കെഎസ്‌ബിസി ലാഭവിഹിതത്തിൽ നിന്നുള്ള ഗാലനേജ് ഫീസ് ഈടാക്കുന്നത് നിർത്തുക.
  • അശാസ്ത്രീയമായ ഷിഫ്റ്റ് സമ്പ്രദായം പിൻവലിക്കുക.

Related Articles

Back to top button