ലോറിയിൽനിന്ന് ഇറങ്ങവേ ചക്രത്തിനിടയിൽപ്പെട്ടു..ജീവനക്കാരന് ദാരുണാന്ത്യം..സംഭവം തുറവൂരിൽ…

ടാങ്കർ ലോറിക്കടിയിൽപ്പെട്ട് ബവ്റീജസ് കോർപ്പറേഷൻ ജീവനക്കാരൻ മരിച്ചു. തുറവൂർ വളമംഗലം നന്ദനത്തിൽ രജിത്ത് കുമാർ (47) ആണ് മരിച്ചത്. ദേശീയപാതയിൽ പുത്തൻചന്തയ്ക്കു സമീപമാണ് അപകടം സംഭവിച്ചത്.ജോലി കഴിഞ്ഞ് വീട്ടിലേക്ക് ലോറിയിൽ മടങ്ങുന്നതിനിടെയായിരുന്നു അപകടം.ടാങ്കർ ലോറിയിൽ നിന്നും ഇറങ്ങുന്നതിനിടെ പാതയോരത്തുള്ള കല്ലിൽ തട്ടി ലോറിയുടെ പിൻ ചക്രത്തിനിടയിൽപ്പെടുകയായിരുന്നു. ലോറിയുടെ പിൻ ചക്രം ദേഹത്ത് കൂടി കയറിയിറങ്ങി തൽക്ഷണം മരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ.

Related Articles

Back to top button