മദ്യപാനികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്.. സംസ്ഥാനത്തെ ബിവറേജുകൾ നാളെ നേരത്തെ അടയ്ക്കും, വീണ്ടും തുറക്കുക…

സംസ്ഥാനത്തെ ബിവറേജുകൾ നാളെ (സെപ്റ്റംബര്‍ 30) നേരത്തെ അടയ്ക്കും. രാത്രി 7 മണി വരെ മാത്രമാകും ബിവറേജസ് ഔട്ട്ലെറ്റുകൾ തുറന്ന് പ്രവർത്തിക്കുക. വാർഷിക സ്റ്റോക്ക് ക്ലിയറൻസിന്റെ ഭാഗമായാണ് ബിവറേജുകൾ നാളെ നേരത്തെ അടയ്ക്കുന്നത്. ഒക്ടോബര്‍ 1 ഡ്രൈ ഡേ ആയതിനാലും ഒക്ടോബര്‍ 2 ഗാന്ധി ജയന്തിയായതിനാലും ഒക്ടോബര്‍ 3-ാം തീയതിയാവും വീണ്ടും ബിവറേജസ് ഔട്ട്ലെറ്റുകൾ തുറന്ന് പ്രവർത്തിക്കുക.

ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒക്ടോബർ-2ന് ബിവറേജസ് കോര്‍പ്പറേഷന് മാത്രമല്ല, ബാറുകളും അവധിയായിരിക്കും. ത്രിവേണി സ്റ്റോറുകൾക്കും, കൺസ്യൂമർ ഫെഡ് ഷോപ്പുകൾക്കും അവധി ബാധകമാണ്.

Related Articles

Back to top button