റെസ്റ്റോറന്റിൽ നിന്ന് കഴിക്കുമ്പോൾ ശരീരഭാരം കൂടുമെന്ന ഭയമുണ്ടോ.. എങ്കിൽ പേടിക്കണ്ട.. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി…

റെസ്റ്റോറന്റിൽ നിന്ന് ആഹാരം കഴിച്ചാൽ ശരീരഭാരം കൂടുമെന്ന ഭയം ധാരാളം പേർക്കുണ്ട്.അതിനാൽ പലരും പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കും. എന്നാൽ ആ ടെൻഷൻ മാറ്റാൻ ഒരു സിംപിൾ ടിപ് പ്രയോ​ഗിക്കാം. ഭക്ഷണം കഴിക്കുന്നതിന് മുൻ നാരങ്ങ വെള്ളം കുടിച്ചാൽ മതി.ഇത് പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് നോക്കാം.​

ഗ്ലൈസെമിക് സൂചിക ഉയർന്ന ഭക്ഷണത്തിൽ അന്നജം പഞ്ചസാരയായി മാറുന്നത് കുറയ്ക്കാൻ നാരങ്ങയ്ക്ക് കഴിയും. ഇത് രക്തത്തിലേക്ക് പഞ്ചസാരയുടെ ആ​ഗിരണം മെല്ലെയാക്കും. കൂടാതെ ഭക്ഷണത്തിന് മുൻപ് വെള്ളം കുടിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും സഹായിക്കും. കൂടാതെ വയറു നിറഞ്ഞ സംപൃതി നൽകാനും ഇത് മികച്ച മാർ​ഗമാണ്.

കൂടാതെ ദഹനം മെച്ചപ്പെടുത്താനും ഭക്ഷണത്തിന് മുൻപ് നാരങ്ങ വെള്ളം കുടിക്കുന്നത് നല്ലതാണ്. നാരങ്ങ നീരിലെ സിട്രിക് ആസിഡ് വയറ്റിലെ ആസിഡിന്റെ ഉൽപാദനം ഉത്തേജിപ്പിക്കും. ഇത് ഭക്ഷണം നന്നായി ദഹിക്കാൻ സഹായിക്കും. എന്നാൽ ഒരുപാട് കുടിക്കുന്നത് ആമാശയത്തിലെ ആസിഡിനെ അമിതമായി നേർപ്പിക്കാൻ കാരണമാകും.

Related Articles

Back to top button