സിപിഎം പ്രവർത്തകരുടെ മർദനമേറ്റ ബെന്നി ചെറിയാൻ തൃണമൂൽ കോൺ​ഗ്രസിൽ ചേരും…

വയനാട് പനമരത്ത് സിപിഎം മർദ്ദനമേറ്റ പഞ്ചായത്ത് മെമ്പർ ബെന്നി ചെറിയാൻ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരും. ബുധനാഴ്ച പനമരം പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നടപടി. ബെന്നിയുടെ പിന്തുണ യുഡിഎഫ് തേടിയിട്ടുണ്ടെന്നാണ് സൂചന. യുഡിഎഫ് കൊണ്ടുവെന്ന അവിശ്വാസപ്രമേയം എല്‍ഡിഎഫ് മെമ്പറായ ബെന്നി പിന്തുണച്ചതോടെ എല്‍ഡിഎഫിന് ഭരണം നഷ്ടമായിരുന്നു. ഇതിന് പിന്നാലെ സിപിഎം പ്രവർത്തകർ ബെന്നിയെ ആക്രമിച്ചത് വിവാദമായിരുന്നു. നാളെ ബെന്നിക്ക് പിവി അന്‍വർ പങ്കെടുക്കുന്ന കണ്‍വെൻഷനില്‍ വച്ച് അംഗത്വം നല്‍കും.

Related Articles

Back to top button