പ്രണയനൈരാശ്യം, യുവതിയുടെ കണ്ണിൽ മുളകുപൊടി വിതറി കഴുത്തിൽ കത്തി കുത്തിയിറക്കി…

പ്രണയ നൈരാശ്യത്തെ തുടർന്ന് വിദ്യാർത്ഥിനിയെ നടുറോ‍ഡിൽ യുവാവ് കൊലപ്പെടുത്തി. ബിഫാം വിദ്യാർത്ഥിനിയായ യാമിനി പ്രിയ ആണ് കൊല്ലപ്പെട്ടത്. ബെംഗളൂരു മന്ത്രി മാളിനു പിന്നിലായി റെയില്‍വെ ട്രാക്കിനു സമീപത്തെ റോഡിലാണ് കൊലപാതകം നടന്നത്. കത്തി പലതവണ കഴുത്തിൽ കുത്തിയിറക്കിയ ശേഷം പ്രതി വിഗ്നേഷ് ഓടി രക്ഷപ്പെടുകയായിരുന്നു.

ഇന്ന് രാവിലെ ഏഴ് മണിക്കാണ് പരീക്ഷയ്ക്കായി യാമിനി പ്രിയ വീട്ടിൽ നിന്ന് ഇറങ്ങിയത്. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെ വിഗ്നേഷ്, യാമിനിയെ ബൈക്കിൽ പിന്തുടരുകയായിരുന്നു. പിന്നാലെ, പ്രണയം നിരസിച്ചതിന്‍റെ പകയിൽ വിഗ്നേഷ് കയ്യിൽ കരുതിയ കത്തികൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശ്രീറാംപുര പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

Related Articles

Back to top button