ബെംഗളൂരില്‍ ബൈക്ക് ഡിവൈഡറില്‍ ഇടിച്ചു കയറി..മലയാളി യുവാവിന് ദാരുണാന്ത്യം…
ബൈക്ക് ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഐടി ജീവനക്കാരനായ മലയാളി യുവാവ് മരിച്ചു. ഡൊംലൂര്‍ മേല്‍പാലത്തിന് സമീപം ഉണ്ടായ അപകടത്തിൽ കോഴിക്കോട് കക്കോടിയില്‍ കക്കോടി ഹൗസില്‍ ജിഫ്രിന്‍ നസീര്‍(24) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ കോഴിക്കോട് സ്വദേശി പ്രണവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോറമംഗലയിലെ ബന്ധുവിനെ വീട്ടില്‍ നിന്ന് മടങ്ങുന്നതിനിടെ പുലര്‍ച്ചെ ഒന്നിനാണ് അപകടം നടന്നത്. കനത്ത മഴയ്ക്കിടെ ഇരുവരും സഞ്ചരിച്ച ബൈക്ക് തെന്നി ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.മാന്യത ടെക് പാര്‍ക്കില്‍ പ്രോഗ്രാം അനസൈസറായി ജോലി ചെയ്യുകയായിരുന്നു ജിഫ്രിൻ . മൃതദേഹം എഐകെഎംസിസിയുടെ സഹായത്തോടെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.