കരളിനെ കാക്കാനും കാന്‍സര്‍ തടയാനും ചെമ്പരത്തി.. അടിമുടി ഗുണങ്ങൾ…
അലങ്കാരത്തിനും മരുന്നിനും ഒരുപോലെ ഉപയോഗപ്പെടുന്ന ഒന്നാണ് ചെമ്പരത്തി. കാണുന്ന പോലെ തന്നെ കളര്‍ഫുള്‍ ആണ് ചെമ്പരത്തിയുടെ ആരോഗ്യഗുണങ്ങളും.ചെമ്പരത്തിയുടെ ഇലയും പൂവും ഇടിച്ചു പിഴുഞ്ഞുണ്ടാക്കുന്ന താളി പതിവായി ഉപയോഗിക്കുന്നത് തലയിലെ താരൻ അകറ്റാൻ ഫലപ്രദമാണ്.
കൂടാതെ ചെമ്പരത്തിപ്പൂവിന്റെ ഇതളുകൾ ഇട്ടു തിളപ്പിക്കുന്ന വെള്ളം ദഹന സംബന്ധമായ അസ്വസ്ഥതകൾ നീക്കാന്‍ സഹായിക്കും. കൂടാതെ ചർമരോഗങ്ങൾക്കും ഉരദാരോഗ്യത്തിനും ഇത് ബെസ്റ്റാണ്.
ആന്തോസയാനിൻ എന്ന ആന്റി-ഓക്സിഡന്റിന്റെ സാന്നിധ്യമാണ് ചെമ്പരത്തിക്ക് കടുത്ത നിറം നൽകുന്നത്. ഇത് രോഗപ്രതിരോധ ശേഷി കൂട്ടാനും വിട്ടുമാറാത്ത പല രോഗങ്ങളെ ചെറുക്കാനും സഹായിക്കും. ഇവ ഫ്രീ-റാഡിക്കൽ മൂലം കോശങ്ങളിലുണ്ടാകുന്ന നാശത്തെ ചെറുക്കാൻ സഹായിക്കും.കരളില്‍ കൊഴുപ്പടിഞ്ഞു കൂടുന്ന ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഇതിന്റെ ആന്റി ഓക്സിഡന്റ് ഗുണം കൊഴുപ്പു നീക്കാൻ സഹായിക്കുന്നു.