വെറും വയറ്റില്‍ പേരയ്ക്ക ഇലകൾ ചവയ്ക്കൂ.. ഗുണങ്ങൾ പലതാണ്…
ധാരാളം ഗുണങ്ങളുള്ള പഴമാണ് പേരയ്ക്ക. അതുപോലെ തന്നെ ഗുണങ്ങളുളള ഒന്നാണ് പേരയുടെ ഇലയും. പേരയ്ക്ക ഇലകളില്‍ ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. രാവിലെ വെറും വയറ്റില്‍ പേരയ്ക്ക ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1.വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ പേരയ്ക്കയിലകള്‍ ചവയ്ക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
2.നാരുകളാല്‍ സമ്പന്നമായ പേരയ്ക്കയുടെ ഇലകള്‍ ചവയ്ക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
3. പേരയ്ക്ക ഇലകൾ ചവയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാനും സഹായിക്കും.
4. ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും നല്ല കൊളസ്ട്രോള്‍ കൂട്ടാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും പേരയ്ക്കയുടെ ഇലകള്‍ ചവയ്ക്കുന്നത് നല്ലതാണ്.
5. ഇന്‍റഫ്ലമേറ്ററി ഗുണങ്ങളുള്ള പേരയില ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.