ദിവസവും രണ്ട് ഓറഞ്ച് വീതം കഴിക്കൂ.. ഗുണങ്ങൾ ഏറെ…
നിരവധി ആരോഗ്യഗുണങ്ങളുള്ള ഫലമാണ് ഓറഞ്ച് .വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള ഓറഞ്ച് ആന്‍റിഓക്സിഡന്‍റുകളുടെയും നാരുകളുടെയും സ്രോതസാണ്. രോഗപ്രതിരോധശേഷി മുതല്‍ ചർമ്മ സംരക്ഷണത്തിന് വരെ ഓറഞ്ച് വളരെ നല്ലതാണ്.ദിവസവും രണ്ട് ഓറഞ്ച് വീതം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
- രോഗപ്രതിരോധശേഷി കൂട്ടും
വിറ്റാമിൻ സിയും ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ ഓറഞ്ച് രണ്ട് എണ്ണം വീതം കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും.
- ചര്‍മ്മം
വിറ്റാമിൻ സിയും ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ ഓറഞ്ച് കൊളാജന്‍ ഉല്‍പ്പാദിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും. ഓറഞ്ചിന് ആന്‍റി ബാക്ടീരിയല്‍, ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്.
- ഹൃദയാരോഗ്യം
പൊട്ടാസ്യം ധാരാളം അടങ്ങിയ ഓറഞ്ച് കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
- ദഹനം
നാരുകളാല്‍ സമ്പന്നമായ ഓറഞ്ച് ദിവസവും കഴിക്കുന്നത് മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
- കണ്ണുകളുടെ ആരോഗ്യം
വിറ്റാമിനുകളായ എ, സി തുടങ്ങിയവ അടങ്ങിയ ഓറഞ്ച് കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും.
- നിര്‍ജ്ജലീകരണം
85 ശതമാനം വെള്ളം അടങ്ങിയ ഓറഞ്ച് കഴിക്കുന്നത് നിര്‍ജ്ജലീകരണം തടയാനും ഗുണം ചെയ്യും.