ദിവസവും രാവിലെ മല്ലി വെള്ളം കുടിക്കൂ.. ഈ ഗുണങ്ങൾ അറിയാതെ പോകരുത്…

എല്ലാ ഇന്ത്യൻ അടുക്കളകളിലും കാണപ്പെടുന്ന ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒന്നാണ് മല്ലി. പ്രധാനമായും കറികളിലാണ് മല്ലി ഉപയാേ​ഗിക്കാറുള്ളത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് മുതൽ അണുബാധയെ അകറ്റി നിർത്തുന്നത് വരെ മല്ലിയിലെ ​ഗുണങ്ങൾ അനവധിയാണ്. എന്നാൽ മല്ലി വെള്ളം പലരും കുടിക്കാൻ അത്ര താത്പര്യപ്പെടുന്ന ഒന്നല്ല. തലേ ദിവസം തിളപ്പിച്ച വെള്ളത്തിൽ കുതിർത്ത മല്ലി വെള്ളം കുടിച്ചാൽ എന്തൊക്കെയാണ് ഗുണങ്ങളെന്ന് അറിയുമോ.അറിഞ്ഞാൽ നിങ്ങൾ തീർച്ചയായും മല്ലിവെള്ളം കുടിക്കുന്നത് നിങ്ങൾ പതിവാക്കുമെന്ന് ഉറപ്പ്. രാവിലെ തന്നെ മല്ലിവെള്ളം കുടിച്ചാൽ എന്ത് സംഭവിക്കുമെന്ന് നോക്കാം..

മല്ലി വിത്തുകളിൽ നാരുകളും അവശ്യ എണ്ണകളും അടങ്ങിയിട്ടുള്ളതിനാൽ ഇത് ദഹന എൻസൈമുകളുടെ ഉൽപാദനത്തെ വർദ്ധിപ്പിക്കുകയും ദഹന ശക്തിയെ മെച്ചപ്പെടുത്തുകയും ചെയ്യും. ദഹനനാളത്തിൻ്റെ പേശികളെ മല്ലിവെള്ളം ശമിപ്പിക്കുന്നതുകൊണ്ട് തന്നെ ഇവ വയറുവേദനയും ദഹനവും മെച്ചപ്പെടുത്താൻ സഹായിക്കും. ഇറിറ്റബിൾ ബവൽ സിൻഡ്രോം ഉള്ളവർക്ക് മല്ലി വെള്ളം കുടിക്കുന്നത് നല്ലതാണ്. ജേണൽ ഓഫ് എത്‌നോഫാർമക്കോളജിയിൽ നടത്തിയ ഗവേഷണത്തിൽ മല്ലിയിലയുടെ സത്ത് ഐബിഎസ് രോഗികളിൽ വയറുവേദനയും അസ്വസ്ഥതയും കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

മല്ലിയില പ്രകൃതിദത്തമായ വിഷാംശം ഇല്ലാതാക്കുന്ന ഒന്നാണ്. ഹെവി മെറ്റലുകളും ടോക്‌സിനുകളും ഇല്ലാതാക്കാൻ ശരീരത്തെ സഹായിക്കുന്ന ലിനാലൂൾ, സിനിയോൾ തുടങ്ങിയ സംയുക്തങ്ങൾ മല്ലിയിൽ അടങ്ങിയിട്ടുണ്ട്. മല്ലിയില വെള്ളം കുടിക്കുന്നത് കരളിൻ്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുമെന്ന് യൂറോപ്പിലെ എൻവയോൺമെൻ്റൽ സയൻസസ് നടത്തിയ ഒരു പഠനത്തിൽ വ്യക്തമാക്കുന്നു.

ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവരാണെങ്കിൽ നിങ്ങളുടെ ദിനചര്യയിൽ ചേർക്കേണ്ട ഒന്നാണ് മല്ലി വെള്ളം. മല്ലിയിലയിൽ കലോറി കുറവാണെങ്കിലും ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമാണ്. ഇത് മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

മല്ലിയിലയ്ക്ക് ഹൈപ്പോഗ്ലൈസെമിക് ഗുണങ്ങളുണ്ട്, ഇത് പ്രമേഹമുള്ളവർക്കും പ്രമേഹസാധ്യതയുള്ളവർക്കും വളരെ ഉപകാരപ്രദമാണ്. മല്ലിയിട്ട വെള്ളം ദിവസവും കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് സ്ഥിരപ്പെടുത്തുകയും ഭക്ഷണത്തിനു ശേഷമുള്ള പഞ്ചസാരയുടെ വർദ്ധന തടയുകയും ചെയ്യും.

Related Articles

Back to top button