മലപ്പുറത്തെ ഡെപ്യൂട്ടി തഹസിൽദാരുടെ തിരോധാനത്തിൽ പിന്നിൽ…

തിരൂർ ഡപ്യൂട്ടി തഹസിൽദാറുടെ തിരോധാനത്തിന് കാരണം ബ്ലാക്‌മെയ്‌ലിങെന്ന് പൊലീസ്. സംഭവത്തിൽ തിരൂർ പൊലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. രണ്ടത്താണി സ്വദേശികളായ ഷഫീഖ് (35),ഫൈസൽ (43) വെട്ടിച്ചിറ സ്വദേശി അജ്മൽ (37) എന്നിവരാണ് പിടിയിലായത്. ഡെപ്യൂട്ടി തഹസിൽദാറെ ഭീഷണിപ്പടുത്തി പത്ത് ലക്ഷം രൂപ പ്രതികൾ തട്ടി എടുത്തിരുന്നു. പോക്സോ കേസിൽ പെടുത്തി കുടുംബം നശിപ്പിക്കും എന്നായിരുന്നു ഭീഷണി. ഇതേ തുടർന്നാണ് തഹസിൽദാർ വീടുവിട്ട് പോയത്.

Related Articles

Back to top button