തിരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിൽ വിസ്മയങ്ങൾ ഉണ്ടാകും, കേരള കോൺഗ്രസ് എൽഡിഎഫിന്റെ ഭാഗം ; വി ഡി സതീശൻ

കേരള കോൺഗ്രസിന്റെ മുന്നണി മാറ്റ വാർത്തകളിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരള കോൺഗ്രസ് എൽഡിഎഫിന്റെ ഭാഗമാണ്. നിലവിൽ മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് തങ്ങളുടെ ഭാഗത്തുനിന്ന് ഇടപെടലുണ്ടാകില്ല. തിരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിൽ വിസ്മയങ്ങൾ ഉണ്ടാകും. മുന്നണിയിലേക്ക് ആരൊക്കെ വരുമെന്ന് അപ്പോൾ കാണാമെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മുന്നണിമാറ്റ അഭ്യൂഹങ്ങള്‍ തള്ളി മന്ത്രി റോഷി അഗസ്റ്റിന് രംഗത്തുവന്നിരുന്നു. കേരളാ കോണ്‍ഗ്രസില്‍ അഭ്യൂഹങ്ങളില്ലെന്നും ചര്‍ച്ചകള്‍ നടന്നോയെന്ന് തനിക്കറിഞ്ഞൂടായെന്നും റോഷി അഗസ്റ്റിന് തിരുവനന്തപുരത്ത് പ്രതികരിച്ചു. രണ്ടാഴ്ച മുമ്പ് പാര്‍ട്ടിനയം ചെയര്മാന് ജോസ് കെ മാണി വ്യക്തമാക്കിയിട്ടുണ്ട്. ക്രെഡിബിലിറ്റിയും, ധാര്‍മികതയും കേരളാ കോണ്‍ഗ്രസ് എം പണയം വച്ചിട്ടില്ലെന്നും റോഷി അഗസ്റ്റിന് പറഞ്ഞു.




