ഇത്തവണ തിടപ്പള്ളിയാകട്ടെ!, മലപ്പുറത്തെ അയ്യപ്പ ക്ഷേത്രത്തിൽ വീണ്ടും….

ടികെ കോളനി ധര്‍മശാസ്താ അയ്യപ്പക്ഷേത്രത്തില്‍ വീണ്ടും കരടിയുടെ പരാക്രമം. ക്ഷേത്രത്തിലെ ഓഫിസ് മുറിയും തിടപ്പള്ളിയും പൂര്‍ണമായും തകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം നടന്നത്. ഏകദേശം 70,000 രൂപയു ടെ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. ജനവാസമേഖലയില്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി ടികെ കോളനി, കവളമുക്കട്ട, ചുള്ളിയോട്, ചെട്ടിപ്പാടം തുടങ്ങിയ പ്രദേശങ്ങളില്‍ കരടിയുടെ സാന്നിധ്യം പതിവായിരിക്കുകയാണ്

നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ നിലവില്‍ പ്രദേശത്ത് കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് ഫലപ്രദമാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അടിയന്തര മായി കൂടുതല്‍ കൂടുകള്‍ സ്ഥാപിക്കണമെന്നും കരടിയെ ഉടന്‍ പിടികൂടണമെന്നും ജനങ്ങള്‍ ആവശ്യപ്പെടുന്നു. പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കണ്ടില്ലെങ്കില്‍ ഫോറസ്റ്റ് ഓഫിസിലേക്ക് പൊതുജന മാര്‍ച്ചും ശക്തമായ സമരപരി പാടികളും സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം

Related Articles

Back to top button