ആരും മനക്കോട്ട കെട്ടണ്ട.. ബിഡിജെഎസ് എന്‍ഡിഎക്കൊപ്പം തുടരുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി….
ബിഡിജെഎസ് എന്‍ഡിഎക്കൊപ്പം തുടരുമെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. മുന്നണി വിടണമെന്ന് പ്രമേയം പാസാക്കിയ വാര്‍ത്ത അടിസ്ഥാനരഹിതമാണ്. അഭിപ്രായങ്ങള്‍ ഉയര്‍ന്നത് തെറ്റായി വ്യാഖ്യാനിച്ചതാണ്. എന്‍ഡിഎയുമായി ഒരു തരത്തിലുള്ള അഭിപ്രായ വ്യത്യാസവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ എന്‍ഡിഎ ഒന്നുമല്ലാത്ത സമയത്ത് അവര്‍ക്കൊപ്പം കൂടിയതാണ് ബിഡിജെഎസ്. അന്ന് അവര്‍ക്ക് ആറ് ശതമാനം വോട്ടാണുണ്ടായിരുന്നത്. പിന്നീടത് 16 ശതമാനമായി വര്‍ധിച്ചു. ഇപ്പോഴത് 22 ശതമാനം വോട്ടായെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.കേരളത്തില്‍ നിന്ന് എന്‍ഡിഎക്ക് എംപിയുണ്ടായി. പാര്‍ലമെന്റിലേക്ക് മത്സരിച്ച രണ്ട് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ നിസ്സാര വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. ഈ തരത്തില്‍ വളര്‍ന്ന എന്‍ഡിഎയ്‌ക്കൊപ്പം ബിഡിജെഎസുമുണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.