ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്, 12 പേരടങ്ങുന്ന പട്ടിക പുറത്ത്

ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്. 12 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. നിലവിൽ പ്രഖ്യാപിച്ച പട്ടികയിൽ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ പേരില്ല. കോട്ടയം, ഉടുമ്പുംചോല ഉൾപ്പടെബിഡിജെഎസ് ഏറ്റെടുത്ത പുതിയ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. ഉടുമ്പുംചോലയിൽ മത്സരിക്കുന്ന സംഗീത വിശ്വനാഥ് ആണ് ഏക വനിത സ്ഥാനാർഥി. മറ്റു സീറ്റുകളിൽ അന്തിമ ധാരണ ആയ ശേഷമായിരിക്കും സ്ഥാനാർഥികളെ പ്രഖ്യാപിക്കുക. കഴിഞ്ഞ തവണ 23 സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിച്ചത്. ഇത്തവണ 27 സീറ്റുകളിൽ മത്സരിച്ചേക്കും. ചേർത്തലയിൽ സംസ്ഥാന നേതൃയോഗം ചേർന്ന ശേഷമായിരുന്നു സ്ഥാനാർഥി പ്രഖ്യാപനം.



