പെരിയാർ കടുവ സങ്കേതത്തിൽ വടിവാളുകൾ…രണ്ടു പേർ അറസ്റ്റിൽ

പെരിയാർ കടുവാ സങ്കേതത്തിലെ തമിഴ്നാട് ഐ.ബിക്ക് സമീപം വടിവാളുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. പത്തനംതിട്ട കൊടുമൺ സ്വദേശിയായ വിജേഷ് വിജയൻ (32), കടമനാട് സ്വദേശി അരവിന്ദ് രഘു(22) എന്നിവരാണ് പിടിയിലായത്. തേക്കടിയിലെ തമിഴ്നാട് ഐബിക്ക് സമീപം രണ്ട് വടിവാളുകൾ കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നാട്ടുകാർ കണ്ടെത്തിയത്.
ഉടൻ തന്നെ വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയും ഇവർ കുമളി പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുകയുമായിരുന്നു. തുടർന്ന് സിസിടിവി അടക്കമുള്ള പരിശോധിക്കുകയും ഈ പരിസരത്ത് തന്നെയുള്ളവരായിരിക്കും ഇതിനു പിന്നിലെന്ന നിഗമനത്തിലെത്തുകയുമായിരുന്നു. തുടർന്ന് പുറത്ത് നിന്നും ഇവിടെ ജോലിക്കെത്തിയവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

Related Articles

Back to top button