ജി സുകുമാരൻ നായർക്ക് എതിരെ കുട്ടനാട്ടിലും അമ്പലപ്പുഴയിലും ബാനർ പ്രതിഷേധം…

ആലപ്പുഴ: നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് എതിരെ പ്രതിഷേധം ശക്തം. ആലപ്പുഴ ജില്ലയിൽ രണ്ടിടത്ത് പ്രതിഷേധ ബാനറുകൾ പ്രത്യക്ഷപ്പെട്ടു. കുട്ടനാട്ടിലെ മങ്കൊമ്പ് കോട്ടഭാഗത്തും അമ്പലപ്പുഴയിലെ കരുമാടിയിലുമാണ് സുകുമാരൻ നായർക്കെതിരെ രൂക്ഷമായ ഭാഷയിലുള്ള ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചത്.

കുട്ടനാട് മങ്കൊമ്പ് കോട്ടഭാഗം കരയോഗം ഓഫീസിന് മുന്നിലാണ് ഒരു പ്രതിഷേധ ബാനർ കെട്ടിയത്. കുടുംബകാര്യത്തിനായി സമുദായത്തെ ഒറ്റുകൊടുത്ത സുകുമാരൻ നായർ സമുദായത്തിന് അപമാനമെന്നാണ് ബാനറിലെ വാചകങ്ങൾ. എന്നാൽ, ബാനറുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് കരയോഗം ഭാരവാഹികൾ അറിയിച്ചു.

Related Articles

Back to top button