പായ്ക്കറ്റുകള്‍ മൂടിയ ശേഷം മുകളില്‍ വാഴ നട്ടു…. വീട്ടുവളപ്പില്‍ കുഴിയെടുത്ത് സൂക്ഷിച്ചത്…
വീട്ടുവളപ്പില്‍ കുഴിയെടുത്ത് സൂക്ഷിച്ച 116 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. എരുക്കുംചിറ പഴാര്‍ണി രാജാമണിയുടെ വീട്ടു വളപ്പിലാണ് സംഭവം. കുഴിയെടുത്ത് പുകയില ഉത്പന്ന പായ്ക്കറ്റുകള്‍ മൂടിയ ശേഷം മുകളില്‍ വാഴ നടുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വടക്കഞ്ചേരി പോലീസ് നടത്തിയ പരിശോധനയില്‍ ഇവ കണ്ടെടുക്കുകയായിരുന്നു. രാജാമണിയെ അറസ്റ്റ് ചെയ്തത് ജാമ്യത്തില്‍ വിട്ടു.