റിജോയുടെ വീട്ടിൽ നിന്ന് 12 ലക്ഷം കണ്ടെത്തി.. പ്രതി കടം വീട്ടിയ ആൾ പൊലീസിൽ പണം തിരികെ ഏൽപ്പിച്ചു.. പ്രതി ചിലവാക്കിയ ബാക്കി പണത്തിനായി….

chalakudy bank robbery latest news

ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ നിന്ന് മോഷ്ടിച്ച പണം പ്രതി റിജോ ആന്റണിയുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു. 12 ലക്ഷം രൂപയാണ് കണ്ടെടുത്തത്. കത്തിയും ഉപയോഗിച്ച വസ്ത്രവും പോലീസ് കണ്ടെടുത്തു. അതിനിടെ റിജോ ആന്റണി കടം വീട്ടിയ ആൾ പൊലീസിൽ പണം തിരികെ ഏൽപ്പിച്ചു. അന്നനാട് സ്വദേശി 2.9 ലക്ഷം രൂപ തിരികെ പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. റിജോ അറസ്റ്റിലായത് അറിഞ്ഞാണ് പണം തിരികെ നൽകിയത്..ഇന്നലെ രാത്രി തന്നെ ഇയാൾ ചാലക്കുടി ഡിവൈഎസ്പി ഓഫീസിലെത്തിയാണ് പണം തിരികെ ഏൽപ്പിച്ചത്.

അതേസമയം റിജോയുടെ വീട്ടിൽ കിടപ്പുമുറിക്ക് മുകളിലുള്ള ഷെൽഫിൽ നിന്നാണ് പണം കണ്ടെത്തിയത്. അടുക്കളയിൽ നിന്നാണ് കത്തി കണ്ടെത്തിയത്. റിജോയെ ഇന്ന് പുലർച്ചെ വീട്ടിലെത്തിച്ചായിരുന്നു ഇവ കണ്ടെത്തിയത്. റിജോ സുഹൃത്തിന്റെ പക്കൽ നിന്നും കടം വാങ്ങിയത് 3 ലക്ഷം രൂപയായിരുന്നു. വിദേശത്ത് പോകാൻ ബാങ്കിൽ സെക്യൂരിറ്റി തുക കാണിക്കാൻ വേണ്ടിയാണ് പണം വാങ്ങിയത്. ആദ്യം 10000 രൂപ തിരികെ കൊടുത്തു. 15-ാം തിയതി 2.90 രൂപ റിജോ തിരികെ നൽകി. പ്രതി റിജോ ആന്റണിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കവർച്ചയിലേക്ക് നയിച്ചത് പ്രതിയുടെ ധൂർത്തെന്നാണ് കുറ്റസമ്മതം. പ്രതി ചിലവാക്കിയ ശേഷമുള്ള പണം കണ്ടെടുക്കേണ്ടതുണ്ട്.

Related Articles

Back to top button