ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ 500 ഒഴിവുകൾ

ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ ജനറലിസ്റ്റ് ഓഫീസർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. 500 ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് . ഓൺലൈനായി ഓഗസ്റ്റ് 30 വരെ അപേക്ഷകൾ സമർപ്പിക്കാം. 22 മുതൽ 35 വയസ് വരെയുള്ളവർക്ക് അപേക്ഷ നൽകാം. പ്രായ പരിധിയിൽ സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഇളവുകൾ ഉണ്ടാകും

യോഗ്യത

ഇന്ത്യാ ഗവൺമെന്റോ അതിന്റെ റെഗുലേറ്ററി ബോഡികളോ അംഗീകരിച്ച ഒരു സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ എല്ലാ സെമസ്റ്ററുകളിലും/വർഷങ്ങളിലും കുറഞ്ഞത് 60% മാർക്കോടെ (SC/ST/OBC/PwBD വിഭാഗക്കാർക്ക് 55%) ഏതെങ്കിലും വിഷയത്തിൽ ബാച്ചിലർ ബിരുദം/ഇന്റഗ്രേറ്റഡ് ഡ്യുവൽ ബിരുദം.

അല്ലെങ്കിൽ, ചാർട്ടേഡ് അക്കൗണ്ടന്റ്. ഇന്ത്യാ ഗവൺമെന്റോ അതിന്റെ നിയന്ത്രണ സ്ഥാപനങ്ങളോ അംഗീകരിച്ച അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള സിഎംഎ/സിഎഫ്‌എ/ഐസിഡബ്ല്യുഎ പോലുള്ള പ്രൊഫഷണൽ യോഗ്യതകൾ, ജൂനിയർ അസോസിയേറ്റ്‌ ഓഫ്‌ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ബാങ്കേർസ്‌ (ജെ എ ഐ ഐ ബി), സർട്ടിഫെെഡ് അസോസിയേറ്റ് ഓഫ്‌ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ബാങ്കേർസ്‌ (സി എ ഐ ഐ ബി) ജയം അഭികാമ്യം.

സ്ഥിര നിയമനമായിരിക്കും. അപേക്ഷ ഫീസ് ജനറൽ വിഭാഗത്തിന് 1180 രൂപയാണ്. എസ്‌സി / എസ്ടി / പിഡബ്ല്യുബിഡി വിഭാഗത്തിന്‌ 118 രൂപ. വിശദവിവരങ്ങൾ https://bankofmaharashtra.in/current-openings എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.

Related Articles

Back to top button