ഉരുൾപൊട്ടലിൽ കട ഒന്നാകെ ഒലിച്ചുപോയി.. ഇരുട്ടടിയായി ജപ്തി ഭീഷണി.. ഒടുവിൽ…

വയനാട് ചൂരൽമല ഉരുള്‍പൊട്ടലിൽ കട നശിച്ച വ്യാപാരിക്ക് ബാങ്കിന്‍റെ ജപ്തി ഭീഷണി. ചൂരൽമലയിൽ കച്ചവടം നടത്തിയിരുന്ന മുഹമ്മദ് ആലിക്ക് ആണ് ജപ്തി നടപടികള്‍ നേരിടേണ്ടിവന്നത്. നാളെ ജപ്തി നോട്ടീസ് നൽകുമെന്ന് ബാങ്ക് ഓഫ് ബറോഡയിൽ നിന്ന് അറിയിപ്പ് ലഭിച്ചു.ഉരുൾപൊട്ടലിൽ കട പൂര്‍ണമായും നശിച്ചതോടെ കുന്നമംഗലം കുന്ന് സ്വദേശിയായ മുഹമ്മദ് ആലി സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.എടുത്ത ഭവന വായ്പയിൽ 8.5 ലക്ഷം രൂപയാണ് ഇനി അടക്കാനുള്ളത്

അതേസമയം, മുഹമ്മദാലിയുടെ ദുരവസ്ഥ വാര്‍ത്തയായതോടെ വിഷയത്തിൽ വയനാട് ലീഡ് ബാങ്ക് ഇടപെട്ടു. മുഹമ്മദാലിയുടെ ജപ്തി നടപടി മൂന്നാഴ്ചത്തേക്ക് തടഞ്ഞു. വായ്പ ഇളവ് സംബന്ധിച്ച് കോടതി തീരുമാനം എടുക്കും വരെ ജപ്തി നടപ്പാക്കില്ലെന്നും ബാങ്ക് ഓഫ് ബറോഡയ്ക്ക് നിർദ്ദേശം നൽകിയതായും ലീഡ് ബാങ്ക് അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button