ബക്രീദ് അവധി: ജൂൺ 6, 7?.. കേരളത്തിൽ ബാങ്കുകൾ തുറക്കാതിരിക്കുക എത്ര ദിവസം?..
ഈ ആഴ്ച ബാങ്കിൽ പോകണെന്ന് ഇനി പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക, ബക്രീദ് അവധി എന്നാണ് എന്നറിഞ്ഞശേഷം മാത്രം ബാങ്ക് കാര്യങ്ങൾ നീക്കുക. കേരളത്തിൽ നാളെയാണോ മറ്റന്നാളാണോ ബാങ്കുകൾ അടച്ചിടുക? ആർബിഐയുടെ ബാങ്ക് അവധി കലണ്ടർ അനുസരിച്ച്, ബക്രീദ് പ്രമാണിച്ച് ഇന്ത്യയിലെ പല ഭാഗങ്ങളിലുമുള്ള ബാങ്കുകൾ ഈ ആഴ്ച മൂന്ന് ദിവസം തുറക്കില്ല, എന്നാൽ ഇത് പ്രദേശികമായ ആഘോഷം കണക്കിലെടുത്താണ് തീരുമാനിച്ചിരിക്കുന്നത്. കേരളത്തിൽ ജൂൺ 6 വെള്ളി, ജൂൺ 7 ശനി, ജൂൺ 8 ഞായർ ദിവസങ്ങലിൽ ബാങ്ക് അവധിയായിരിക്കും
2025 ജൂണിൽ ആകെ 12 ബാങ്ക് അവധി ദിനങ്ങൾ ഉണ്ട്. അവധിയുടെ കലണ്ടർ പുറത്തിറക്കിയിരിക്കുന്നത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ്.
ജൂണിലെ അവധി ദിനങ്ങൾ അറിയാം
ജൂൺ 1 ഞായറാഴ്ച
ജൂൺ 6 വെള്ളിയാഴ്ച ബക്രീദ് കേരളത്തിൽ ബാങ്ക് അവധി
ജൂൺ 7 ശനിയാഴ്ച ബക്രീദ് കേരളം, അഗർത്തല, ഐസ്വാൾ, ബേലാപൂർ, ബംഗളൂരു , ഭോപ്പാൽ , ഭുവനേശ്വർ, ചണ്ഡീഗഡ് , ചെന്നൈ , ഡെറാഡൂൺ, ഗുവാഹത്തി , ഹൈദരാബാദ് (എപി & തെലങ്കാന), ഇംഫാൽ, ജയ്പൂർ, ജമ്മു , കാൺപൂർ, കൊഹിമ, കൊൽക്കത്ത , ലഖ്നൗ , മുംബൈ , നാഗ്പൂർ, ന്യൂഡൽഹി , പനജി, റാഞ്ചി, ഷിംനഗർ , പാറ്റ്ന , റായ്ലഗർ എന്നിവിടങ്ങളിൽ ബാങ്ക് അവധി
ജൂൺ 8 ഞായറാഴ്ച
ജൂൺ 11 ബുധനാഴ്ച രാജ സംക്രാന്തി ഐസ്വാൾ, ഭുവനേശ്വർ, ഗാംഗ്ടോക്ക്, ഇംഫാൽ, ഷിംല എന്നിവിടങ്ങളിൽ ബാങ്ക് അവധി
ജൂൺ 14 രണ്ടാം ശനിയാഴ്ച
ജൂൺ 15 ഞായറാഴ്ച
ജൂൺ 22 ഞായറാഴ്ച
ജൂൺ 27 വെള്ളിയാഴ്ച രഥയാത്ര ഭുവനേശ്വർ, ഇംഫാൽ എന്നിവിടങ്ങളിൽ ബാങ്ക് അവധി
ജൂൺ 28 നാലാമത്തെ ശനിയാഴ്ച
ജൂൺ 29 ഞായറാഴ്ച
ജൂൺ 30 തിങ്കളാഴ്ച റെംന നി ഐസ്വാളിൽ ബാങ്ക് അവധി