അബ്ദുൾ നാസർ മദനി പ്രതിയായ ബാംഗ്ലൂർ സ്ഫോടനക്കേസ്.. നാല് മാസത്തിനകം..

അബ്ദുൾ നാസർ മദനി പ്രതിയായ ബാംഗ്ലൂർ സ്ഫോടനക്കേസിൽ നാല് മാസത്തിനകം അന്തിമവാദം പൂർത്തിയാക്കി വിധി പറയണമെന്ന് സുപ്രീംകോടതി. വിചാരണക്കോടതിക്ക് സുപ്രീംകോടതി നിർദ്ദേശം നൽകുകയായിരുന്നു. കേസിലെ പ്രതിയായ താജുദ്ദീൻ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി നിർദ്ദേശം. താജുദ്ദീനായി അഭിഭാഷകൻ ഡോ അലക്സ് ജോസഫ് ആണ് ഹാജരായത്. കേസിലെ 28-ാം പ്രതിയാണ് താജുദ്ദീൻ. കേസിൽ 16 വർഷമായി വിചാരണ പൂർത്തിയാകാതെ താൻ ജയിലിൽ ആണെന്ന് കാട്ടിയാണ് താജുദ്ദീൻ സുപ്രീംകോടതിയെ സമീപിച്ചത്.

Related Articles

Back to top button