സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത മരുന്നുകൾക്ക് നിരോധനം..കൂട്ടത്തിൽ പാരസെറ്റാമോൾ മുതല്‍ വിറ്റാമിൻ ഗുളികകൾ വരെ…

സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നുകളുടെ വില്‍പനയ്ക്കും വിതരണത്തിനും വിലക്ക്.സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിലെ ലബോറട്ടറികളിലെ പരിശോധനയിലാണ് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ കണ്ടെത്തിയത്.ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും തിരികെ വിതരണക്കാരന് നല്‍കണമെന്നാണ് നിര്‍ദേശം. ഒക്ടോബര്‍ മാസത്തിലെ പരിശോധനയിലാണ് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ കണ്ടെത്തിയത്. നിരവധി മരുന്നുകളാണ് പരിശോധനയിലൂടെ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയത്.

പാരസെറ്റാമോള്‍, അറ്റോര്‍വാസ്റ്റാറ്റിന്‍ ടാബ്‌ലെറ്റ്‌സ്, ഓഫ്‌ലോക്‌സാസിന്‍ ആന്‍ഡ് ഓര്‍നിഡസോള്‍ ടാബ്‌ലെറ്റ്‌സ്, കാല്‍സ്യം കാര്‍ബണേറ്റ് വിത്ത് വിറ്റാമിന്‍ ഡി3 (കാല്‍കൂല്‍-ഡി3) തുടങ്ങി നിരവധി മരുന്നുകളാണ് നിരോധിച്ചിരിക്കുന്നത്.

Related Articles

Back to top button