ആർ അശ്വിൻ രാസവസ്തു ഉപയോ​ഗിച്ച് പന്തിൽ കൃത്രിമത്വം കാണിച്ചു.. ഗുരുതര ആരോപണം…

മുൻ ഇന്ത്യൻ സ്പിന്നർ ആർ അശ്വിനെതിരെ ​ഗുരുതര ആരോപണം. താരം പന്തിൽ കൃത്രിമത്വം നടത്തിയെന്നാണ് ആരോപണം. തമിഴ്നാട് പ്രീമിയർ ലീ​ഗിൽ ഡിണ്ഡി​ഗൽ ഡ്രാ​ഗൺസിന്റെ താരമാണ് അശ്വിൻ. താരവും ടീമും രാസ വസ്തുക്കൾ ഉപയോ​ഗിച്ച് പന്തിന്റെ ഭാരം കൂട്ടിയെന്ന പരാതിയുമായി ലീ​ഗിലെ മറ്റൊരു ടീമായ മധുരൈ പാന്തേഴ്സാണ് രം​ഗത്തെത്തിയത്. അതുസംബന്ധിച്ച് പാന്തേഴ്സ് ടീം സംഘാടകർക്കു പരാതി നൽകി.

ഈ മാസം 14നു നടന്ന മുധുരൈ- ഡിണ്ഡി​ഗൽ പോരാട്ടത്തിനിടെ അശ്വിനും സംഘവും പന്തിൽ കൃത്രിമത്വം നടത്തിയെന്നാണ് ആരോപണം. പന്തിന്റെ ഭാരം കൂട്ടാൻ രാസവസ്തുക്കൾ ചേർത്ത തൂവാല ഉപയോ​ഗിച്ചെന്നും കൃത്രിമത്വം നടന്നതോടെ പന്തിൽ നിന്നു ഒരു ലോ​ഹത്തിന്റെ ശബ്ദം പുറത്തു വന്നു എന്നും പരാതിയിലുണ്ട്. പരാതി സ്വീകരിച്ച ടിഎൻപിഎൽ അധികൃതർ പാന്തേഴ്സ് ടീമിനോടു തെളിവ് ​ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Back to top button