ബാലരാമപുരം കൊലപാതകത്തിൽ വഴിത്തിരിവ്.. കുട്ടിയെ കിണറ്റിലെറിഞ്ഞത് ശ്രീതു.. ഇരുവരെയും നുണപരിശോധന…

ബാലരാമപുരത്ത് രണ്ടരവയസുകാരിയായ ദേവേന്ദുവിന്‍റെ കൊലപാതകത്തിൽ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ മൊഴി മാറ്റി കേസിലെ പ്രതി. കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത് അമ്മ ശ്രീതുവാണെന്നാണ് കേസിൽ പ്രതിയായ ദേവേന്ദുവിന്‍റെ അമ്മാവൻ ഹരികുമാറിന്‍റെ പുതിയ മൊഴി ഹരികുമാറിന്‍റെ പുതിയ മൊഴിയുടെ അടിസ്ഥാനത്തിൽ നുണ പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചു.

ജയിൽ സന്ദര്‍ശനത്തിനെത്തിയ റൂറൽ എസ്‍പിക്കാണ് ഹരികുമാര്‍ മൊഴി നൽകിയത്. ഹരികുമാര്‍ തന്നെയാണ് കുട്ടിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതെന്നായിരുന്നു നേരത്തെയുള്ള മൊഴി. നേരത്തെയുള്ള മൊഴികളുടെയും അന്വേഷണത്തിന്‍റെയും അടിസ്ഥാനത്തിൽ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് ഹരികുമാര്‍ താനല്ല കുഞ്ഞിനെ കിണറ്റിലെറിഞ്ഞതെന്ന മൊഴി നൽകിയത്.

Related Articles

Back to top button