ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപ്പടർന്ന് ബേക്കറി കത്തിനശിച്ചു

ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപ്പടർന്ന് ബേക്കറി കത്തിനശിച്ചു. കോഴിക്കോട് പേരാമ്പ്ര ചക്കിട്ടപ്പാറയിലാണ് അപകടം നടന്നത്. മീത്തലെ മഠത്തിൽ ജലീന്റെ ഉടമസ്ഥതയിലുള്ള ജെ ആർ ബേക്കറി ആന്റ് കഫ്റ്റീരിയയാണ് കത്തിനശിച്ചത്. സ്ഥാപനത്തിന് സമീപത്തായി തന്നെ പ്രവർത്തിക്കുന്ന ചക്കിട്ടപ്പാറ ഗ്രാമപ്പഞ്ചായത്ത് ഓഫീസിലെ ജീവനക്കാർ ഉടൻ തന്നെ ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിച്ച് തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
ഗ്യാസ് സ്റ്റൗ അടക്കമുള്ള അടുക്കള ഉപകരണങ്ങൾ കത്തിനശിച്ചു. കൂളർ, ഫ്രിഡ്ജ് എന്നിവയും കെട്ടിടത്തിന്റെ വയറിങ് സിസ്റ്റവും ഭാഗികമായും കത്തി നശിച്ചിട്ടുണ്ട്. പേരാമ്പ്രയിൽ നിന്നും സ്റ്റേഷൻ ഓഫീസർ പി.കെ ഭരതന്റെയും സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ കെ.ടി റഫീക്കിന്റെയും നേതൃത്വത്തിൽ അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു.



