കായികതാരത്തെ തിയറി ക്ലാസിനു വീട്ടിൽ വിളിച്ചുവരുത്തി പീഡനം.. കോച്ച് അറസ്റ്റിൽ…

പ്രായപൂര്‍ത്തിയാകാത്ത ബാഡ്മിന്റണ്‍ താരത്തെ പീഡിപ്പിച്ച കേസിലെ പ്രതി കോച്ച് ജോസ് ജോർജിനെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. പൂജപ്പുര പൊലീസിന്റെ ആവശ്യപ്രകാരമാണ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പ്രതിയെ കസ്റ്റഡിയില്‍ വിട്ടത്.പെണ്‍കുട്ടിയെ തിയറി ക്ലാസിനെന്നു പറഞ്ഞാണ് പ്രതി വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് കുട്ടിയെ പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ഈ നഗ്നചിത്രങ്ങള്‍ കുട്ടിയുടെ വീട്ടുകാരെയും സുഹൃത്തുക്കളെയും കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നു.

Related Articles

Back to top button