കലക്ടറേറ്റിലെ ശുചിമുറിയിൽ പെരുമ്പാമ്പിൻ കുഞ്ഞ്….
കലക്ടറേറ്റിലെ ജില്ലാ സാമൂഹിക നീതി ഓഫിസിനകത്തെ ശുചിമുറിയിൽ പെരുമ്പാമ്പിന്‍റെ കുഞ്ഞിനെ കണ്ടെത്തി. ഓഫിസിലെത്തിയ ജീവനക്കാരനാണ് ശുചിമുറിക്കകത്ത് ഓടിട്ട മേൽക്കൂരയിൽ പാമ്പിനെ കണ്ടത്. ഇതോടെ വനം വകുപ്പ് സ്‌നേക്ക് റെസ്‌ക്യുവറെ വിവരം അറിയിച്ചു.
എന്നാൽ സ്‌നേക്ക് റെസ്‌ക്യൂവർ എത്താൻ വൈകിയതോടെ ഓഫിസിലെ ക്ലർക്ക് കെ സി അബുബക്കർ പെരുമ്പാമ്പിൻ കുഞ്ഞിനെ പിടികൂടി കുപ്പിയിലാക്കി. പിന്നീടെത്തിയ വനം വകുപ്പ് സ്‌നേക്ക് റെസ്‌ക്യൂവർക്ക് പാമ്പിൻകുഞ്ഞിനെ കൈമാറി.