പുത്തനുടുപ്പും ബാഗുമായി സ്കൂൾ പ്രവേശനോത്സവത്തിന്​ തയാറെടുപ്പ്​ പൂർത്തിയാക്കി.. പക്ഷെ.. നാലരവയസ്സുകാരിക്ക് ദാരുണാന്ത്യം….

തിങ്കളാഴ്ച നടക്കുന്ന സ്കൂൾ പ്രവേശനോത്സവത്തിന്​ തയാറെടുപ്പ്​ പൂർത്തിയാക്കിയ ബാലിക ഓടയിൽവീണ്​ മരിച്ചു. കൊട്ടാരക്കര പള്ളിക്കല്‍ പാലവിളയില്‍ വീട്ടില്‍ അനീഷ്-രശ്മി ദമ്പതികളുടെ മകൾ നാലരവയസ്സുള്ള കല്ല്യാണി (അക്ഷിക) ആണ് മരിച്ചത്.പന്മന കളരി തളിയാഴ്ച കിഴക്കേതിലുള്ള മുത്തച്ഛന്റേയും മുത്തശ്ശിയുടെയും കുടുംബ വീട്ടില്‍ ഒന്നരമാസത്തിന് മുമ്പ് അവധി ആഘോഷിക്കാനായി എത്തിയതായിരുന്നു കുട്ടി.

ഈ വീടിന് സമീപത്തുള്ള ഓടയുടെ സ്ലാബില്‍ കൂടി കൂട്ടുകാരുമൊത്ത് സൈക്കിള്‍ ഉരുട്ടി വരുന്നതിനിടയില്‍ സ്ലാബില്ലാത്ത ഭാഗത്ത് ഓടയില്‍ വീഴുകയായിരുന്നു.നാട്ടുകാര്‍ ഓടയിലിറങ്ങി മുങ്ങിത്തപ്പുന്നതിനിടയില്‍ മൂന്നൂറ് മീറ്റര്‍ മാറി കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തി. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം കരുനാഗപ്പള്ളി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ .

Related Articles

Back to top button