ബാബാ സിദ്ദിഖിയുടെ കൊലപാതം: മുഖ്യപ്രതി അറസ്റ്റില്‍…
മഹാരാഷ്ട്രയിലെ മുതിര്‍ന്ന എന്‍സിപി നേതാവ് ബാബാ സിദ്ദിഖിയുടെ കൊലപാതകത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. ശിവകുമാര്‍ ഗൗതമിനെയാണ് മുംബൈ പൊലീസ് ഉത്തര്‍പ്രദേശിലെ ബഹ്‌റായിച്ചില്‍ നിന്ന് പിടികൂടിയത്.. നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്. ശിവകുമാറിന് താമസ സൗകര്യമൊരുക്കിയ അനുരാഗ് കശ്യപ്, ഗ്യാന്‍ പ്രകാശ് ത്രിപാഠി, ആകാശ് ശ്രീവാസ്തവ, അഖിലേഷേന്ദ്ര പ്രതാപ് സിങ് എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബര്‍ 12നാണ് മുംബൈയിലെ ബാന്ദ്രയില്‍ ബാബ സിദ്ദിഖി കൊല്ലപ്പെട്ടത്. ബാന്ദ്രാ ഈസ്റ്റില്‍ മകനും എംഎല്‍എയുമായ സീഷന്റെ ഓഫീസിനടുത്തായിരുന്നു സംഭവം. മൂന്ന് തോക്കുധാരികള്‍ ചേര്‍ന്നാണ് അദ്ദേഹത്തെ ആക്രമിച്ചത്.