സ്ഥാനമാറ്റ വിവാദത്തിൽ സർക്കാരിനോട് കടുപ്പിച്ച് ബി.അശോക്..
സ്ഥാനമാറ്റ വിവാദത്തിൽ സർക്കാരിനോട് കടുപ്പിച്ച് ബി.അശോക് ഐഎഎസ്. KTDFC സിഎംഡി സ്ഥാനം ബി.അശോക് ഏറ്റെടുക്കില്ല. നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് അശോകിന്‍റെ തീരുമാനം.
അതേസമയം അശോകിനെ KTDFC സിഎം ഡി യായി നിയോഗിച്ചുകൊണ്ട് സെപ്റ്റംബർ ഒന്നിന് ഗതാഗത വകുപ്പ് ഉത്തരവിറക്കിയിരുന്നു. നിലവിൽ ഓണം അവധിയിലാണ് അശോക്. ഉടൻ തന്നെ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കും.
കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഈയിടെയാണ് അശോകിനെ മാറ്റിയത്. കേര പദ്ധതി വാർത്ത ചോർത്തൽ വിവാദത്തിന് പിന്നാലെയാണ് നടപടി. ടിങ്കു ബിസ്വാളിന് പകരം ചുമതല നൽകി. ലോകബാങ്ക് ഇമെയിൽ ചോർച്ചയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിരോധത്തിലാക്കുന്നതായിരുന്നു അശോകിന്‍റെ റിപ്പോർട്ട്.