പത്തനംതിട്ടയിൽ അയ്യപ്പന്മാർ സഞ്ചരിച്ച കാർ ഇടിച്ച് മറിഞ്ഞു.. പിന്നാലെ തീഗോളമായി.. കാറിൽ ഉണ്ടായിരുന്നത് 5 അയ്യപ്പന്മാർ….
പത്തനംതിട്ട കോന്നി റൂട്ടിൽ കലഞ്ഞൂർ ഇടത്തറയിൽ ശബരിമല ദർശനം കഴിഞ്ഞു വന്ന അഞ്ച് അയ്യപ്പന്മാർ സഞ്ചരിച്ച കാർ മതിലിൽ ഇടിച്ചു മറിഞ്ഞു തീപിടിച്ചു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.പൊലീസും കോന്നി അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തിയിരുന്നു.തീ നിയന്ത്രണ വിധേയമാക്കി.