ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ വാഹനാപകടം; ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന…

ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ ലോറിയിടിച്ച് കോയമ്പത്തൂർ സ്വദേശി മരിച്ചു. വടക്കഞ്ചേരി മംഗലം പാലത്താലായിരുന്നു സംഭവം. റോഡ് മുറിച്ചുകടക്കുകയായിരുന്ന കോയമ്പത്തൂർ ഗാന്ധിപുരം സ്വദേശി ഗുണശേഖരനാണ് (47) മരിച്ചത്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ഗുണശേഖരനുൾപ്പെടെ 50 പേരടങ്ങുന്ന തീർത്ഥാടന സംഘം ശബരിമല ദർശനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നതിനിടെ വടക്കഞ്ചേരി മംഗലം പാലത്ത് വിശ്രമിക്കാനായി ബസ് നിർത്തുകയായിരുന്നു. ഈ സമയം ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ ഗുണശേഖരനെ ലോറി ഇടിക്കുകയായിരുന്നു. ഇന്ന് (വ്യാഴം) പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. ഉടൻ തന്നെ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.



