അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി അന്തരിച്ചു.. മരണകാരണം…
അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി മഹന്ത് സത്യേന്ദ്ര ദാസ് അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടർന്ന് 85 കാരനായ സത്യേന്ദ്ര ദാസിനെ കഴിഞ്ഞ ദിവസം സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചിരുന്നു. 1992 ഡിസംബർ 6 ന് ബാബറി മസ്ജിദ് തകർക്കപ്പെടുമ്പോൾ താൽക്കാലിക രാമക്ഷേത്രത്തിലെ പൂജാരിയായിരുന്നു ദാസ്. ഒമ്പത് മാസം മുമ്പാണ് രാമജന്മഭൂമി ക്ഷേത്രത്തിലെ ചുമതല ഏറ്റെടുത്തത്. നിര്യാണത്തിൽ നിരവധി പേർ അനുശോചനം അറിയിച്ചു.